Latest NewsKeralaIndia

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു: ഇന്നലെ എത്തിയവരുടെ എണ്ണം ഞെട്ടിക്കുന്നത്

ഇതോടെ വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം.

ശബരിമല: ശബരിമല തീർത്ഥാടകരുടെ എന്നതിൽ ഞെട്ടിക്കുന്ന കുറവ്. ഇന്നലെ വന്ന തീർത്ഥാടകരുടെ എണ്ണം വെറും ഇരുപത്തിനായിരത്തിൽ താഴെയാണ്. പ്രതി ദിനം ഒരു ലക്ഷം തീർത്ഥാടകർ വന്നു പോകുന്നയിടത്താണ് ഇത്രയും കുറഞ്ഞ എണ്ണം. പോലീസിന്റെ നിയന്ത്രണവും സംഘർഷവും കണക്കിലെടുത്തു അന്യ സംസ്ഥാനത്തു നിന്നും ഭക്തർ വരുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നതാണ് വരുമാനം കുറയാൻ കാരണം.

ഇതോടെ വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്.ഒാരോ വര്‍ഷവും ശരാശരി 10 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങള്‍ കാരണം വരുമാനത്തിലെ ഇൗ നഷ്ടം.

ശരംകുത്തി മുതല്‍ പതിനെട്ടാംപടിവരെ ദര്‍ശനത്തിനായി തിങ്ങിനിറഞ്ഞിരുന്ന ഭക്തരുടെ സ്ഥാനത്ത് കാണാന്‍ കഴിയുക കാലിയായ നടപ്പന്തലും ഫ്ളൈഒാവറുമാണ്.കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വന്നുപോകുന്നവരിലധികവും. തിരക്ക് കുറഞ്ഞതോടെ അപ്പം, അരവണ നിര്‍മ്മാണവും കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button