ഹൈദരാബാദ് : ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കും. തെലങ്കാനയിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ നൂറുകണക്കിന് സന്യാസിമാരാണ് പങ്കെടുത്തത്. രൂക്ഷമായ വിമർശനമാണ് ഇവർ കേരള സർക്കാരിനും പോലീസിനുമെതിരെ നടത്തിയത്.
ഹൈന്ദവ ആചാരങ്ങളിലല്ലാതെ ഇതര മതസ്ഥരുടെ എന്തെങ്കിലും ആചാരങ്ങളിൽ ഇടപെടാൻ ഇവർക്ക് ധൈര്യമുണ്ടോ എന്ന് കാക്കിനാട ശ്രീപീഠം മഠാധിപതി സ്വാമി പരിപൂർണ്ണാനന്ദ ചോദിച്ചു. ഈ ഒരു നടപടി ഒരിക്കലും മാപ്പർഹിക്കാത്തതാണെന്നും തെലങ്കാനയിലെയും കേരളത്തിലെയും മറ്റെല്ലാ ക്ഷേത്രങ്ങളിലും ശബരിമലയ്ക്കായി പ്രത്യേക പൂജ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം:
Post Your Comments