കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാനായി വേറിട്ട രീതിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പടിഞ്ഞാറേത്തറയില്‍ നാട്ടുകാരെ സംഘടിപ്പിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി പാടികൊണ്ടാണ് തൃശ്ശൂര്‍ നസീര്‍ പ്രതിഷേധമറിയിച്ചത്.
താമരശ്ശേരി ചുരത്തിന്റെ ബദലായിട്ടായിരുന്നു പടിഞ്ഞാറത്തറ പൂഴിത്തോട് പാതയുടെ പദ്ധതി കൊണ്ടുവന്നത്. 1991 ല്‍ പൊതുമരാമത്ത് വകുപ്പ് സര്‍വേ പൂര്‍ത്തീകരിക്കുകയും ചെയ്തു. വനം വകുപ്പിന്റെയും മറ്റും വിവിധ തടസ്സവാദങ്ങളുടെ ഭാഗമായി പണി നിലച്ചു. പാതയ്ക്കായ് നേരത്തെയും ജനകീയ സമരങ്ങള്‍ പലതും നടന്നിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഇല്ലാത്തതിനാലാണ് വേറിട്ട പ്രതിക്ഷേധവുമായി തൃശൂര്‍ നസീറെത്തിയത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനായി ഏഴ് മണിക്കൂര്‍ നീണ്ട പരിപാടിക്കിടെ അയ്യായിരത്തലധികം പേരുടെ ഒപ്പുകളാണ് ശേഖരിച്ചത്.
Post Your Comments