KeralaLatest News

VIDEO: അമിത്ഷാക്ക് ചുട്ട മറുപടി

ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീര്‍ത്ഥാടനം ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്നുണ്ട് . സ്ത്രീകളും കുട്ടികളുമടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ യാതൊരുവിധ ബിദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല . തീര്‍ത്ഥാടകരുടെ താല്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല കേന്ദ്രീകരിച്ചു കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നത് സംഘപരിവാറുകളാണ് . ഇവരുടെ കുപ്രചാരണങ്ങളില്‍ തെറ്റിദ്ധരിച്ചാകാം വസ്തുതാ പരമല്ലാത്ത കാര്യങ്ങള്‍ അമിത് ഷാ ട്വീറ്റ് ചെയ്തത് എന്നും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു . സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിലപാട് തന്നെ അമിത് ഷാ ക്കുള്ള മറുപടിയാണ്. തീര്‍ത്ഥാടകാരില്‍ ഏറിയപങ്കും ശബരിമല സൗകര്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്ന ഈ പശ്ചാത്തലത്തില്‍ അമിത് ഷാ യുടെ ട്വീറ്റ് അപ്രസക്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റില്‍ പറഞ്ഞു .

https://www.youtube.com/watch?v=k2wsfG6RDU0

shortlink

Related Articles

Post Your Comments

Related Articles


Back to top button