ബെംഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്.
അപകടങ്ങളുടെ അളവ് കുറക്കുക, വായു മലിനീകരണം കുറക്കുക.പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കോളേജുകളിൽ വാഹന വിലക്ക് ഏർപ്പെടുത്തുന്നത്.
അന്തരീക്ഷ മലിനീകരണം ഏറെ വഷളാകും മുൻപേ ഇത്തരം തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിടി ദേവ ഗൗഡെ പറഞ്ഞു
Post Your Comments