ചെന്നൈ: 24 മണിക്കൂറിനുള്ളില്‍ തമിഴ്നാ ട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാ റന് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കനത്തമഴയ്ക്കു കാരണമാകുമെന്ന് ചെന്നൈ കാലാവസ്ഥ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാലചന്ദ്രന് പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതിനെത്തുടര്ന്ന് കാഞ്ചീപുരം, പോണ്ടിച്ചേരി, വില്ലുപുരം, കടലൂര്‍, തിരുവണ്ണാമലൈ, നാഗപട്ടണം, കാരയ്ക്കല്‍, അരിയാലൂര്‍ ജില്ലകളില്‍ കനത്തമഴ പെയ്യുമെന്നാണു കാലാ വസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഗജ ചുഴലിക്കാറ്റില്‍ 46 പേരാണു തമിഴ്നാട്ടില്‍ മരിച്ചത്.
Post Your Comments