ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് നൈബര്‍ലി ആപ്പ് വ്യാപിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. കഴിഞ്ഞ മേയിൽ അവതരിപ്പിച്ച ആപ്പ് ഡല്‍ഹിയിലും ബംഗളരൂവിലുമാണ് ഇപ്പോൾ ലഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, ഛത്തീസ്ഗഢ്, ലക്‌നൗ, ഇന്‍ഡോര്‍ എന്നിവിടങ്ങളിൽ ആപ്പ് പരീക്ഷണത്തിനൊരുങ്ങുകയാണ്.
ഒരേ ലൊക്കാലിറ്റിയിലുള്ള ഉപയോക്താക്കള്‍ക്ക് മറ്റു ഉപയോക്താക്കളുമായി കണക്ട് ചെയ്യാനും പുതിയ ഏരിയ കണ്ടെത്താനും അതു സംബന്ധിച്ച സംശയങ്ങള്‍ ചോദിക്കുവാനും സഹായിക്കുന്ന ആപ്പാണിത്. നമ്മുടെ അടുത്തുള്ള ഏതെങ്കിലും പ്രദേശത്തെ തിരഞ്ഞെടുത്താല്‍ ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നമ്മളെ ആ ലൊക്കേഷനിലേക്ക് ആഡ് ചെയ്യാനും സാധിക്കുന്നു. ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും ആപ്പ് ലഭ്യമാണ്.
Post Your Comments