ബംഗളുരു: കര്‍ണ്ണാടക സ്വദേശിയായ 22 കാരന് ഈ ലോകത്തോട് വിട പറഞ്ഞത് 7 പേര്‍ക്ക് പുതുജീവന്‍ നല്കി. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകള്‍ ദാനം ചെയ്തു. കൈകള്‍ക്ക് പുറമെ യുവാവിന്റെ ഹൃദയവും ഹൃദയ വാല്‍വുകളും കിഡ്നിയും കരളും കണ്ണുകളും ദാനം ചെയ്തു. മരണമടഞ്ഞ യുവാവും കുടുംബവും വര്‍ഷങ്ങളായി ബംഗളുരുവിലാണ് താമസം. ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച യുവാവ്. ഇയാളുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് കൂലിപ്പണിക്കാരിയും. യുവാവിന്റെ മരണത്തോടെ നാല് മക്കളും ഈ മാതാപിതാക്കള്‍ക്ക് നഷ്ട്ടമായി
സ്വകാര്യ ടെലികോം കമ്പനിയില്‍ ജീവനക്കാരനായ യുവാവ് ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ നിന്ന് കളക്ഷന്‍ എടുക്കാന്‍ പോകവെ നവംബര്‍ 15ന് അപകടത്തില്‍ പെടുകയായിരുന്നു. മസ്തിഷ്കത്തിനും സുഷുമ്നാ നാഡിക്കും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. 18ാം തിയ്യതി ആരോഗ്യനില കൂടുതല്‍ വഷളാവുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. ഹൃദയം മധ്യപ്രദേശുകാരിയായ 18കാരിക്ക് നല്കി. കരള്‍ ബംഗളുരു സ്വദേശിനിയായ 67കാരന് നല്കി. കിഡ്നികള്‍ മൈസൂരിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കര്‍ണാടകയില്‍ ഇത് ആദ്യമായാണ് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ കൈകള്‍ ദാനം ചെയ്യുന്നത്. കര്‍ണാടകയില്‍ ആവശ്യക്കാരില്ലാത്തതിനാല്‍ കൈകള്‍ പുതുച്ചേരി സ്വദേശിക്ക് നല്‍കുകയായിരുന്നു.
Post Your Comments