ലക്നൗ: അയോധ്യയില്‍ കഴിയുന്നത്ര വേഗത്തിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണം എന്നുള്ള പൊതു വികാരമാണ് ഇപ്പോള്‍ ഇന്ത്യയിൽ ആകെയുള്ളത് എന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. രാമക്ഷേത്രം രാജ്യത്ത് നിര്‍മ്മിക്കുന്നതോടെ അയോധ്യയുടെ മഹത്തായ പാരമ്പര്യം തിരിച്ച് ലഭിക്കും എന്നാണ് ലക്ഷ്മി നാരായണ്‍ ചൗധരിയുടെ പക്ഷം.
ഇന്ത്യയിലെ ജനങ്ങളുടെ പൊതുവികാരം രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമാണ്. അതിനാൽ സര്‍ക്കാരോ അല്ലെങ്കില്‍ രാജ്യത്തെ ഏത് സ്ഥാപനമാണെങ്കിലും ജനങ്ങളുടെ ഈ പൊതു വികാരം മാനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തും. ഇത് ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സാംസ്കാരിക, മത, ന്യൂനപക്ഷ ക്ഷേമ, മുസ്ലിം വഖഫ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ വ്യക്തമാക്കി.
Post Your Comments