ശബരിമല: സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയെന്ന് ആരോപണം. വനിതാ പോലീസുകാർക്ക് സൗകര്യമൊരുക്കാൻ ഉന്നത പോലീസുകാരുടെ അറിവോടെ നാല് മുറികൾ പിടിച്ചെടുത്തതായാണ് വിവരം. പില്‍ഗ്രിം സെന്റര്‍ ഒന്നിലെ രണ്ടാം നിലയിലുള്ള നാല് മുറികളുടെ താഴ് തകര്‍ത്തശേഷം പുതിയ പൂട്ട് ഇട്ട് കൈവശപ്പെടുത്തുകയായിരുന്നു.
ദേവസ്വം അക്കോമഡേഷന്‍ ഓഫീസറോ എക്സിക്യൂട്ടീവ് ഓഫീസറോ അറിയാതെയാണ് മുറികള്‍ പൊലീസ് കൈക്കലാക്കിയതെന്നാണ് ആരോപണം. എന്നാൽ സംഭവം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്സി ക്യൂട്ടീവ് ഓഫീസറെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടി സ്വീകരിക്കരുതെന്നു സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ താക്കീതു നല്‍കിയതായും ആരോപണമുണ്ട് .
മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പൊലീസിന് പ്രത്യേക ബാരക്കുകള്‍ ഉള്ളപ്പോഴാണ് സന്നിധാനം നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പൊലീസ് കൈക്കലാക്കി വച്ചിരിക്കുന്നത്. ഇവിടെ ആരൊക്കെയാണ് താമസിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ പോലീസുകാർക്ക് സൗകര്യമൊരുക്കാൻ എന്നാണ് വിശദീകരണമെന്നാണ് സൂചന. ഇവിടേക്ക് ഭക്തന്മാരോ ദേവസ്വം ഉദ്യോഗസ്ഥരോ ചെല്ലുന്നത് വിലക്കിയിട്ടുണ്ട്. ദേവസ്വം വിജിലൻസും സംഭവത്തിൽ ഇടപെട്ടിട്ടില്ല.
Post Your Comments