ന്യൂഡല്‍ഹി: ഇരുപത്തിയഞ്ചുകാരനെ യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. സഹോദരങ്ങള്‍ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഡല്‍ഹിയിലെ ലഡോ സരായിലാണ് സംഭവം. 25-കാരനായ അജയ്‌യുമായി രാഹുല്‍, ദീപക്ക് എന്ന് പറഞ്ഞ യുവാക്കള്‍ വാക്കേറ്റമുണ്ടായി. വഴക്കിന്റെ ബഹളം കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ഇരുവരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വൈരാഗ്യം മനസില്‍ സൂക്ഷിച്ച രാഹുലും ദീപക്കും തൊട്ടടുത്ത ദിവസം അജയിയുടെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അജയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments