ലക്‌നൗ: ഭാര്യയുടെ നാവ് ഭര്‍ത്താവ് അറുത്തുമാറ്റി. നാവ് മുറിച്ച് കളഞ്ഞ ഭര്‍ത്താവ് ഇവരെ മുറിയില്‍ അടച്ചിട്ടു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ബാരാ മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഭാര്യയുടെ നാവ് അറുത്തുമാറ്റിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ആറിനാണ് സംഭവം നടന്നത്. ഭാര്യയുടെ നാവ് മുറിച്ച് കളഞ്ഞ ഭര്‍ത്താവ് ഇവരെ മുറിയില്‍ അടച്ചിടുകയായിരുന്നു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടന്നിരുന്നതെന്ന് ഇവരുടെ വീട്ടുകാര്‍ പരാതി നല്‍കി. യുവതി കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്.
Post Your Comments