രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ നിന്ന് വാഴവിത്തുപോലും കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. അമേത്തിയില്‍ കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി വാഴവിത്ത് വിതരണം ചെയ്യുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു. രാഹുല്‍ അമേത്തിയിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത് വിദേശത്തുനിന്നുള്ള വാഴവിത്തുകളാണെന്നാണ് അറിഞ്ഞതെന്നും അദ്ദേഹത്തിന് രാജ്യത്ത് നിന്ന് ഒരു വാഴ പോലും ലഭിക്കില്ലെന്നും സ്മൃതി പരിഹസിച്ചു.
കുറെ വാഴ നട്ടുകൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകില്ലെന്ന് രാഹുല്‍ അറിയണമെന്നും സ്മൃതി പറഞ്ഞു. അറുപത് വര്‍ഷം ഉണ്ടായിട്ടും അമേത്തിയില്‍ കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നാലു വര്‍ഷം കൊണ്ട് ചെയ്തുകഴിഞ്ഞു. ഒരു കുടുംബത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ 77 കോടിയുടെ വിവിധ ജനക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്തായിരുന്ന സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷനേയും പാര്‍ട്ടിയേയും പരിഹസിച്ചത്.
കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന അമേത്തിയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 7500 ഓളം പേര്‍ക്ക് ജോലി ലഭിച്ചു. 2022 എത്തുമ്പോള്‍ അമേത്തിയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തുമെന്നും പാവപ്പെട്ട എല്ലാവര്‍ക്കും വീടുണ്ടാകുമെന്നും സ്മൃതി ഇറാനി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Post Your Comments