ആര്‍ത്തവ അനാചാരങ്ങള്‍ രാജ്യത്ത് ഇപ്പോഴും നടക്കുന്നു. പതിനാല് വയസുകാരിക്ക് ദാരുണാന്ത്യം. ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്ത് ഓല ഷെഡില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ മേല്‍ തേങ്ങ വീണാണ് മരണം. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി സെല്‍വരാജിന്റെ മകളായ വിജയലക്ഷ്മിയാണ് മരിച്ചത്. നവംബര്‍ 16നാണ് ആണ് സംഭവം. ആര്‍ത്തവ ആചാരത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരിയായ വിജയലക്ഷ്മിയെ വീടിന് പുറത്ത് ഓലമേഞ്ഞ ഷെഡ് ഉണ്ടാക്കി താമസിപ്പിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് വിജയലക്ഷിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായത്. ആചാരമനുസരിച്ച് ആദ്യ ആര്‍ത്തവത്തില്‍ 16 ദിവസത്തെ ചടങ്ങുകള്‍ കഴിയുന്നതു വരെ വീട്ടില്‍ പ്രവേശിപ്പിക്കില്ല. ചടങ്ങുകള്‍ തീരാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കേയാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗജ ചുഴലിക്കാറ്റില്‍ തെങ്ങ് ഷെഡ്ഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ചുഴലിക്കാറ്റിന്റെ ശബ്ദത്തില്‍ വിജയലക്ഷ്മിയുടെ ശബ്ദം ആരും കേട്ടില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് വീട്ടുകാര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post Your Comments