Latest NewsInternational

അഭയാര്‍ത്ഥി പ്രവാഹം നിരോധിച്ച് ട്രംപ്; ഉത്തരവ് വിലക്കി കോടതി

വാഷിംഗ്ടണ്‍: അഭയാര്‍ത്ഥി പ്രവാഹത്തെ വിലക്കികൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി വിലക്കി. അനധികൃതമായി തെക്കന്‍ മേഖലയിലെ അതിര്‍ത്തി കടന്നുവരുന്ന അഭയാര്‍ത്ഥികളെയാണ് ഭരണകൂടം വിലക്കിയത്. സിവില്‍ റൈറ്റ്സ് ഗ്രൂപ്പുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ജില്ലാ ജഡ്ജ് ജോണ്‍ന്‍ ടിഗാര്‍ ആണ് സ്റ്റേ അനുവദിച്ചത്.

ഈ മാസം ആദ്യമാണ് അഭയാര്‍ത്ഥികള്‍ അതിര്‍ത്തിയിലൂടെ കടന്നുവരുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. ദേശീയ താല്‍പര്യത്തില്‍ ആശങ്കയുണ്ടെന്ന ട്രംപിന്റെ നിലപാട് ചോദ്യം ചെയ്താണ് സംഘടനകള്‍ കോടതിയെ സമീപിച്ചത്. യു.എസ്-മെക്സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ മധ്യ അമേരിക്കന്‍ മേഖല കടന്ന് ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയിലേക്ക് കടക്കുന്ന വിവരം ലഭിച്ചതോടെയാണ് ട്രംപ് അഭയാര്‍ത്ഥി പ്രവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വദേശത്തനുഭവിക്കുന്ന കൊടിയപീഢനങ്ങള്‍ സഹിക്കവയ്യാതെയാണ് മറ്റു രാജ്യങ്ങില്‍ ഇവര്‍ അഭയം തേടുന്നത്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍ സാവദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ത്ഥികളില്‍ ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button