Latest NewsKerala

സന്നിധാനത്ത് അറസ്റ്റിലായവരെ മണിയാറിലെത്തിച്ചു; പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

പത്തനംതിട്ട : സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം നടത്തി അറസ്റ്റിലായവരെ മണിയാറിലെ പോലീസ് ക്യാമ്പിലെത്തിച്ചു.പോലീസ് ട്രെയിനിങ് നടക്കുന്ന അതീവ സുരക്ഷയുള്ള എആര്‍ ക്യാംപാണിത്. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത് .

അതേസമയം അറസ്റ്റ് ചെയ്തവരെ എത്തിച്ചതോടെ ക്യാമ്പിലും നാമജപ പ്രതിഷേധം നടന്നു വരികയാണ്. മുപ്പതോളം പേരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത പോലീസ് സംരക്ഷണത്തിലാണ് മണിയാർ ക്യാമ്പ്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ക്യാമ്പിയിലെത്തി അറസ്റ്റിലായവരെ സന്ദർശിച്ചു. കണ്ടാലറിയാവുന്ന ഇരുന്നൂറുപേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപ്രതീക്ഷിതമായി സന്നിധാനത്ത് പ്രതിഷേധം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button