ലണ്ടന്‍: തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. ബ്രിട്ടണിലെ ഡെവന്‍ഡ്രിയിലാണ് സംഭവം. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ഇവിടെ പാഞ്ഞെത്തുകയായിരുന്നു. തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ അറിയിച്ചതോടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത ശബ്ദമുണ്ടാക്കുന്നതായി കണ്ടെത്തിയത്.
Post Your Comments