Latest NewsAutomobile

നിസാന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ടോക്കിയോ : കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണത്തിൽ നിസാന്‍ മോട്ടോര്‍ കമ്ബനി ലിമിറ്റഡ് ചെയര്‍മാന്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റിലായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ക്രമക്കേടിനെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാര്‍ലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടര്‍ ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരെ രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു.

കമ്പനിയുടെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും മറ്റ് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ കാര്‍ലോസിനേയും ഗ്രെഗ് കെല്ലിയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്നും ഇക്കാര്യം ഡയറക്ടര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും നിസ്സാൻ സിഇഒ ഹിരോതോ സൈകാവ അറിയിച്ചു. 

നിസാൻ കമ്പനിയെ കടക്കെണിയില്‍ നിന്ന് കരകയറ്റിയ ചെയര്‍മാനാണ് കാര്‍ലോസ്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ ചെയര്‍മാനും സിഇഒയും കൂടിയായ ഇദ്ദേഹം നിസാനില്‍ നിന്നു പുറത്തായാൽ ഇരു കമ്പനികളുടെയും സഹകരണത്തെ ബാധിക്കുമെന്നാണ് സൂചന. നിസാന്‍-റിനോള്‍ട്ട് സഹകരണത്തിന് ധാരണയാവുന്നതിന് കാര്‍ലോസിന്റെ ഇടപെടൽ മുഖ്യപങ്കു വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button