തിരുവനന്തപുരം: തെക്കു-കിഴക്ക് അറബിക്കടലിൽ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 20 വരെയും കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 19 വരെയും തെക്ക് പടിഞ്ഞാറന്‍ അറബികടലില്‍ നവംബര്‍ 20 വരെയും മത്സ്യ ബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
Post Your Comments