മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി ഇപ്പോള്‍ ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്മ വേണമെന്നും കപില്‍ വ്യക്തമാക്കി. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹം കൂടുതല്‍ മത്സരം കളിക്കണമെന്നും കപിൽ ദേവ് പറയുകയുണ്ടായി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കുറിച്ചും കപിൽ ദേവ് പരാമർശിക്കുകയുണ്ടായി. വിരാട് വളരെ സ്പെഷ്യലായ വ്യക്തിയാണ്. കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍ അവര്‍ വേറെ തലത്തിലെത്തും. കോഹ്ലിക്ക് കഴിവും അച്ചടക്കവുമുണ്ട്. അതാണ് അയാളുടെ പ്രത്യേകതയെന്നും കപിൽ ദേവ് വ്യക്തമാക്കി.
Post Your Comments