Latest NewsIndia

ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; നട്ടംതിരിഞ്ഞ് യാത്രക്കാർ

മുംബൈ: അപ്രതീക്ഷിതമായി 10 വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിയിലായി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജെറ്റ് എയര്‍വേയ്‌സ് റദ്ദ് ചെയ്തത്. സാങ്കേതിക കരണങ്ങൾക്കൊണ്ട് വിമാനങ്ങൾ റദ്ദ് ചെയ്യുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.

എന്നാൽ പൈലറ്റുമാരുടെ അപര്യാപ്തയാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. ശമ്പളവ്യവസ്ഥയില്‍ അവഗണന തുടര്‍ന്നതോടെ ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതായാണ് വിവരം. കൃത്യസമയത്ത് ശമ്പളം നല്കാനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പലരും ഇരട്ടിസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിരാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യാത്രാതടസ്സം നേരിട്ടതില്‍ ക്ഷമ ചോദിച്ച അധികൃതര്‍ വിവരം മെസേജ് അലേര്‍ട്ട് വഴിയാണ് യാത്രക്കാരെ അറിയിച്ചത്. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം സൗകര്യമോ നഷ്ടപരിഹാരമോ നല്‍കാന്‍ തയ്യാറാണെന്നും ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button