കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം. വിധിയുടെ മറവില്‍ പോലീസിന്റെ കടുത്ത ആക്രമണം നടക്കുന്നുവെന്നും കോടതി ആരോപിച്ചു.
സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു. ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണം. കുടിവെള്ളവും ശുചിമുറിയും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എ.ജിയെ ഹൈക്കോടതി വിളിച്ചുവരുത്തി. 1.45ന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി.
നടപ്പന്തലില്‍ ഭക്തര്‍ വിരിവെയ്ക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്നും കോടതി ചോദിച്ചു. നിലയ്ക്കലിലടക്കം ഭക്തര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്.
Post Your Comments