പത്തനംതിട്ട : ശബരിമലയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുന്നതിനിടെ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ശബരിമല സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ താല്പര്യം അറിയിച്ചതായി സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍ എന്നിവര്‍ അറിയിച്ചു.
ശബരിമലയില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഭക്തര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇരുമുടിക്കെട്ടുമായി മല കയറാന്‍ എത്തുന്ന ഭക്തരെ സുരക്ഷയുടെ പേരില്‍ അറസ്റ്റു ചെയ്യുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ഉന്നയിച്ചതായും ഭാരവാഹികള്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. കര്‍മസമിതി അംഗങ്ങളായ സ്വാമി അയ്യപ്പദാസ്, സുശികുമാര്‍, കെ.എസ്.നാരായണന് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
https://youtu.be/9SIR7TSRlxA
Post Your Comments