KeralaLatest News

ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ലെന്ന് ജി.സുധാകരന്‍

ആലപ്പുഴ : ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ജി.സുധാകരന്‍. രാഷ്ട്രീയക്കാര്‍ വിശ്വാസികളായി ശബരിമലയില്‍ പോകുന്നതിന് കുഴപ്പമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തിലാണെങ്കിൽ അംഗീകരിക്കാൻ കഴിയില്ല. മറിച്ചു ചെയ്യുന്നവര്‍ വലിയ തരത്തില്‍ അനുഭവിക്കുമെന്നു തന്റെ മനസാക്ഷി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭക്തര്‍ക്കു വേണ്ടിയാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാകണം അറസ്റ്റ് ചെയ്തത്. ഭക്തര്‍ക്ക് സംരക്ഷണമാണ് നൽകുന്നത്. ശബരിമലയില്‍ നടക്കുന്നതു കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകുമെന്നും ജി. സുധാകരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button