ആഗ്ര: വീട്ടില്‍ ട്യൂഷനെടുക്കാനെത്തിയ അധ്യാപകന്‍ 2 വയസുകാരനായ കൊച്ച് കുഞ്ഞിനോട് നടത്തിയ ദേഹോപദ്രവത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. അത്രക്ക് വലിയ അസഹനീയമായ പെരുമാറ്റമാണ് ആ അധ്യാപകന്‍ കുട്ടിയോട് കാട്ടിയത്. കുട്ടിയുടെ കെെകളില്‍ കടിക്കുകയും ചെവിയില്‍ തൂക്കിയെടുക്കുകയും ഷൂ ഉൗരി അടി ക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കുട്ടിയുടെ പിതാവാണ് പുറത്ത് വിട്ടത്.
തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിന് ശേഷം അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ്. വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത് . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം.
VIDEO COURTESY BY HINDUSTAN TIMES / വിഡിയോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടെെംസ്
Post Your Comments