Latest NewsLife Style

ഒരിക്കലെങ്കിലും പങ്കാളിയെ വഞ്ചിച്ചിട്ടുള്ളവർ അറിയാൻ

സത്യസന്ധമായ മിക്ക പ്രണയങ്ങളിലും ഒരു തവണയെങ്കിലും വഞ്ചന കടന്നുകൂടാറുണ്ട്. ഇത്തരത്തിൽ ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ അടുത്ത ബന്ധത്തിലും ഇതേ വഞ്ചന ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുകയാണ് ഒരു പഠനം. ഇതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്.

കമിതാക്കൾക്കിടയിൽ നടത്തിയ അഞ്ച് വർഷം നീണ്ട പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഡെന്‍വര്‍ ആണ് പഠനം നടത്തിയത്. പ്രണയത്തിലായതിനുശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ അടുത്തബന്ധത്തിലും പങ്കാളിയല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ അടുത്ത ബന്ധത്തിലും ഇതേ പെരുമാറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത രണ്ടു ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button