ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയൂര്‍വേദ ആശുപത്രി ചീമേനിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്‍റര്‍ പദ്ധതിയിലേക്കാണ് നിയമനം നടത്തുന്നത്. യോഗാ ഡെമോണ്‍സ്‌ട്രേറ്ററായിട്ടാണ് നിയമനം. കരാര്‍/ ദിവസവേതന
വ്യവസ്ഥയിലായിരിക്കും ജോലി ലഭിക്കുക. പ്രായപരിധി 18-40. യോഗ്യത: പിഎന്‍വൈഎസ്, പി.ജി ഡിപ്ലോമ ഇന്‍ യോഗ, എം.എസ്.സി യോഗ, ഒരു വര്‍ഷത്തെ ഗവ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് യോഗ്യത.
ഈ കാണിച്ച യോഗ്യതയുളളവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22-ന് രാവിലെ 10.30-ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0467- 2205710
Post Your Comments