KeralaLatest News

കെ സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ക്ഷമയ്ക്ക് പരിധിയുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇനിയും ഞങ്ങള്‍ ശബരിമലയിലെത്തും. പ്രകോപനം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് സന്ദീപ് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാവിലെ 3.30നാണ് സുരേന്ദ്രനെ പൊലീസ് ഇത്തരത്തില്‍ കൊണ്ടുപോയത്. ബിജെപിയുടെ ഐടി സെല്‍ മേധാവി ആര്‍ സന്ദീപാണ് ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ക്ഷമയ്ക്ക് പരിധിയുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇനിയും ഞങ്ങള്‍ ശബരിമലയിലെത്തും. പ്രകോപനം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് സന്ദീപ് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

(പള്ളിയില്‍ പോകുന്ന ജോസഫ് വാഴയ്ക്കനെയോ നിസ്‌കാരത്തിന് പോകുന്ന കെ പി എ മജീദിനെയോ ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടു പോകാന്‍ കേരള പൊലീസിന് തന്റേടം ഉണ്ടാകുമോ?. രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെയാണ് വെളുപ്പിന് 3.30 ന് ഭീകരവാദികളെപ്പോലെ കൊണ്ടു പോകുന്നത്. അതും പരമ പവിതമായി അദ്ദേഹം കരുതുന്ന ഇരുമുട്ടിക്കെട്ട് വലിച്ചറിഞ്ഞ ശേഷം. എന്നിട്ടും ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കുന്നുവെങ്കില്‍ അത്, അസഹിഷ്ണുക്കള്‍ എന്നും അക്രമകാരികള്‍ എന്നും ചാപ്പ കുത്തപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ വിവേകവും ഉത്തരവാദിത്ത ബോധവും കൊണ്ട് മാത്രമാണ്. പക്ഷെ അത് നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ മാത്രം ബാധ്യതയല്ലെന്ന് അധികാരികള്‍ മനസ്സിലാക്കണം. ക്ഷമയ്ക്ക് പരിധിയുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇനിയും ഞങ്ങള്‍ ശബരിമലയിലെത്തും. പ്രകോപനം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. – സന്ദീപിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം)

അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണം അറിയിച്ച് സുരേന്ദ്രന്‍. പുലര്‍ച്ചെ 3 മണിക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ താന്‍ കുറ്റവാളിയല്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും അയ്യപ്പനുവേണ്ടി ജയിലില്‍ പോകാന്‍ മടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ജയിലില്‍ ഇരുമുടികെട്ട് സൂക്ഷിക്കാനും പൂജിക്കാനുമുള്ള അനുവാദം നല്‍കി കോടതി നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. കോടതിയില്ലാത്ത സാഹചര്യത്തില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് വിചാരണയ്ക്കായി സുരേന്ദ്രനെ കൊണ്ടുപോയത്. 253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞു ,അന്യായമായി സംഘം ചേര്‍ന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്.

സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി ബിജെപി പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പോലീസ് എടുത്തുകഴിഞ്ഞു. രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സുരേന്ദ്രനെ കൊണ്ടുപോകുന്നത്. അതേസമയം സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതല്‍ ഒന്നര മണിക്കൂര്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്ന് ബിജെപി വ്യക്തമാക്കി.

 

https://www.facebook.com/sandeepvachaspati/videos/911295829059121/?t=1

shortlink

Related Articles

Post Your Comments

Related Articles


Back to top button