ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ അക്രമ വാഴ്ച പ്രദേശ വാസികളുടെ നേരേക്കും . നാള്‍ക്കുനാള്‍ ഗ്രാമത്തിലെ യുവാക്കളെ ഭീകരര്‍ തട്ടിക്കൊണ്ട് പോകുകയാണ്. മുന്‍പ് പിടിച്ച് കൊണ്ട് പോയ 2 യുവാക്കളെ ഭീകരര്‍ നിര്‍ദാക്ഷിണ്യം കൊലചെയ്തു. ഞായറാഴ്ച രാവിലെ വീണ്ടും ഭീകരര്‍ ഒരു യുവാവിനെക്കൂടി തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. ഷോപ്പിയാനിലെ മിമേന്ദര്‍ ഗ്രാമത്തിലെ സുഹൈല്‍ അഹമ്മദ് ഗാനി എന്ന യുവാവിനെയാണ് ഭീകരര്‍ പിടിച്ച് കൊണ്ട് പോയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാന്‍സ്ഗാം ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനേയാണ് ഭീകരര്‍ കൊല ചെയ്തിരുന്നത്. പുല്‍വാമയിലും ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹുസൈഫിനൊപ്പം പിടികൂടിയ രണ്ട് പേര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.
Post Your Comments