റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. ഇവിടെ സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ ശരീരം മുഴുവനും മറയ്ക്കുന്ന അബയ എന്ന വസ്ത്രം ധരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സൗദിയിലെ ഒരുകൂട്ടം യുവതികളാണ് ഈ അപരിഷ്കൃത നടപടിക്കെതിരെ പുതിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ ഡിസൈനിലുള്ള അബയ വസ്ത്രങ്ങള്‍ ധരിച്ച് അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് സൗദി സ്ത്രീകള്‍ അവരുടെ പ്രതിഷേധം അറിയിക്കുന്നത്.
ഇന്‍സൈഡ് ഔട്ട് അബയ എന്ന ഹാഷ്ടാഗണ് പ്രതിഷേധത്തിനായി ഇവര്‍ ഉണ്ടായക്കിയിരിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് വിവിധമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സൗദിയും തയ്യാറായിട്ടുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കി, കായിക സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്കി അങ്ങിനെ ചില മുന്നേറ്റങ്ങള്‍ സൗദിയിലെ സ്ത്രീ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന കാര്യമാണ്. പുരോഗമനാശയങ്ങളുടെ വക്താവായ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇത്തരമൊരു വസത്രധാരണം നിര്‍ബന്ധമല്ല എന്നുള്ള തീരുമാനങ്ങള്‍ അറിയിച്ചിരുന്നെങ്കിലും എല്ലാം പഴയപടിയാണ് മുന്നോട്ടുപോകുന്നത്. ഇതിനെതിരെയാണ് സര്‍ഗാത്മകതയുള്ള സൗദി സ്ത്രീകള്‍ വ്യത്യസ്തമായ ഈ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് ശരീയത്തില്‍ പറയുന്നത് എന്ന് സൗദി രാജകുമാരന് പറഞ്ഞു. എന്നാല്‍ കറുത്ത അബയകള് തന്ന ധരിക്കണമെന്ന് മതം ശഠിക്കുന്നുവെന്നാണ് പ്രമുഖ മുസ്ലീം പുരോഹിതന് ഷെയ്ഖ് അഹമ്മദ് ബിന്‍ ഖാസിം അല്‍ ഘമ്ദി പറയുന്നത്.
Post Your Comments