Latest NewsIndia

സോണിയയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സോണിയയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിത് നേതാവിനെ ‘വലിച്ചു പുറത്തിറക്കിയാണ്’ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് മോദി പറഞ്ഞു. പാര്‍ടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ അന്ന് ദലിത് നേതാവ് സീതാറാം കേസരിയെ പുറത്താക്കി. സീതാറാം കേസരിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിന്‍ സംസാരിക്കുകയായിരുന്നു ന‌രേന്ദ്രമോദി.

‘ഒരു കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. പക്ഷേ അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിന് മാത്രമാണ് ലഭിച്ചത്. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്‌തില്ല.ഛത്തീസ്ഗഡിനും കോണ്‍ഗ്രസ് കാലത്തെ കേന്ദ്രഭരണത്തില്‍ നിന്നും യാതൊന്നും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. പൊതുജനത്തിന് ഒരുപകാരവും ഇതുവരെ ചെയ്യാത്ത ഇവ‌ര്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്നുപറയുന്നത് എങ്ങനെയാണ് വിശ്വസിക്കുക എന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button