വൈപ്പിന്‍: നാന്നൂറോളം കുടുംബങ്ങള്‍ രണ്ട് മണിക്കൂറിലേറെ ഇരുട്ടിലായി. വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നതായ സന്ദേശത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് പ്രശ്‌നമായത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഞാറയ്ക്കല്‍ കിഴക്കെ അപ്പങ്ങാട് ഭാഗത്താണ് സംഭവം. ഒടുവില്‍ വൈദ്യുതി വകുപ്പ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനാവാതെ പരാതിക്കാരനെ തിരിച്ചുവിളിച്ചപ്പോഴാകട്ടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു. സന്ദേശം വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് അസി. എന്‍ജിനീയര്‍ പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കിഴക്കേ അപ്പങ്ങാട് വലിയപുരയ്ക്കല്‍ പ്രകാശന്‍ (62) ആണ് അറസ്റ്റിലായത്.
Post Your Comments