
ശികലയ്ക്കും സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് എം.ബി.രാജേഷ് എം.പി. ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പ്രതിഷേധിക്കുന്ന ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണോ എന്ന ചോദ്യവുമായാണ് എം.ബി രാജേഷ് എം.പി. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.ശശികലയുടെ നേതൃത്വത്തില്‍ വൃശ്ചികം ഒന്നാം തീയതി ഹര്‍ത്താല്‍ ആചരിച്ച് അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കുകയാണ് ചെയ്തത്. അത് പോലെ സുരേന്ദ്രനും പ്രശ്നങ്ങളുണ്ടാക്കാനായിട്ടാണ് മലചവിട്ടാനെത്തിയത്. ആചാരങ്ങളിലൂന്നി അയ്യപ്പ ദര്‍ശനം നടത്താന്‍ സുരേന്ദ്രന് 41 ദിവസം വ്രതമെടുത്തിരുന്നുവോ എന്നും എം.ബി രാജേഷ് ചോദിക്കുന്നു. ശബരിമലയ്ക്ക് മാലയിട്ടാല്‍ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂര്‍ണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായിട്ടാണ് നിലയ്ക്കലില്‍ സുരേന്ദ്രന് പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments