CricketLatest News

ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ

ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 49 റണ്‍സിനായിരുന്നു മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തത്

ജോര്‍ജ്ടൗണ്‍ : വനിതാ ട്വന്റി-20 ലോകകപ്പിൽ ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ.  ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 49 റണ്‍സിനായിരുന്നു മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ആദ്യ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ 19.4 ഓവറില്‍ 119 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി അനുജാ പാട്ടീല്‍ മൂന്ന് വിക്കറ്റും, ദീപ്തി ശര്‍മ, രാധാ യാദവ് പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. എല്‍സി പെറി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നതിനാൽ ഓസീസിന് ഭേദപ്പെട്ട സ്‌കോർ നേടാനായി.മൂണി 19ഉം ഗാര്‍ഡ്നര്‍ 20ഉം റണ്‍സെടുത്തു. 

സ്മൃതി മന്ഥാന (55 പന്തില്‍ 83)യും ഹര്‍മന്‍പ്രീത് കൗറു (27 പന്തില്‍ 43) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കാൻ കാരണമായി.എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. താനിയ ഭാട്ടിയ (2), ജമീമ റോഡ്രിഗസ് (6), വേദ കൃഷ്ണമൂര്‍ത്തി (3), ദയാലന്‍ ഹേമലത (1), അരുന്ദതി റെഡ്ഡി (6), ദീപ്തി ശര്‍മ (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. രാധ യാദവ് (1) പുറത്താവാതെ നിന്നു. ഓസീസിനായി എല്ലിസ് പെറി മൂന്നും ഡെലിസ കിമ്മിന്‍സെ, ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. 

ഓസീസിനെതിരെ മത്സരിക്കാൻ മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യൻ ടീമിറങ്ങിയത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി പകരം അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരെ ടീമിലുൾപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button