പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദേവസ്വം കമ്മിഷണർ, ഡിജിപി, എൽഎസ്ജിഡി സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും നിർദേശത്തിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി റിപ്പോർട്ടുകൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചു.
അതേസമയം സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായി കഴിയാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. പതിനായിരം പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും 25,000 വാഹനം പാര്‍ക്ക് ചെയ്യാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments