KeralaLatest News

ഹര്‍ത്താല്‍ ദിനം ആഘോഷിക്കുന്നവര്‍ ഈ യുവാക്കളുടെ പ്രവൃത്തിയെ കുറിച്ചറിയൂ

നെയ്യാറ്റിന്‍കര: ആഘോഷങ്ങള്‍ നടത്താനായി ഒരു ഹര്‍ത്താല്‍ കിട്ടാന്‍ കാത്തിരിക്കുന്നവര്‍ ഈ യുവാക്കളുടെ നന്മ കാണാതെ പോകരുത്. രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന, അപകടം നിത്യസംഭവമായി മാറിയ നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലെ വഴുതൂരിലെ കുഴികള്‍ മണ്ണിട്ടു മൂടി ഹര്‍ത്താല്‍ ദിനം സേവനത്തിനായി ഇവര്‍ വിനിയോഗിച്ചു. വഴുതൂര്‍ ജംക്ഷനില്‍ തട്ടുകട നടത്തുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ സ്വാമിയെയും പളനിയെയും കൂടെക്കൂട്ടി വഴുതൂര്‍ സ്വദേശി വിന്‍സന്റാണ് ഇതിന് നേതൃത്വം നല്‍കിയത്.

മരാമത്തു വകുപ്പിന് പരാതിനല്‍കി മടുത്തപ്പോഴാണ് റോഡ് നന്നാക്കാന്‍ വിന്‍സെന്റും കൂട്ടരും ഇറങ്ങിയത്. കുഴികളില്‍പെട്ട് ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ക്കു സാക്ഷിയായും രക്ഷാപ്രവര്‍ത്തനം നടത്തിയും വന്നിരുന്ന വിന്‍സന്റിന് ഹര്‍ത്താല്‍ ദിനത്തില് വൈകുവോളം റോഡില്‍ പണി നടത്താന്‍ സാധിച്ചു.

shortlink

Post Your Comments


Back to top button