കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന രുചികരമായ നാലുമണി പലഹാരമാണ് ക്രിസ്പി ചിക്കന്‍ വട. ചിക്കന്‍കൊണ്ട് പല വിഭങ്ങളും നമ്മള്‍ തയാറാക്കി നോക്കിയിട്ടുണ്ടെങ്കിലും ചിക്കന്‍ വട ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. കുറഞ്ഞ സമയം കൊണ്ട് ക്രിസ്പി ചിക്കന്‍വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍-200 ഗ്രാം
ഉള്ളി-1 എണ്ണം
തക്കാളി-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
പച്ചമുളക്-2 എണ്ണം
മഞ്ഞള്‍ പൊടി-1/2 സ്പൂണ്‍
മുളക് പൊടി-1/2 സ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
ഗരം മസാല പൊടി-1 സ്പൂണ്‍
ഉപ്പ് പാകത്തിന്
മുട്ട-1
കടലപൊടി-100 ഗ്രാം
എണ്ണ-പൊരിക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കനില്‍ കടലപൊടി ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ട് മിക്‌സിയില്‍ അരച്ചെടുക്കുക.ഈ അരപ്പ് കടലപൊടിയിലെക്ക് ഒഴിച്ച് നന്നായി കുഴച്ച് വടയുടെ ഷേപ്പില്‍ ആകി എണ്ണയില്‍ പൊരിച്ചെടുക്കുക. ഈസിയും ടെയ്സ്റ്റിയുമായ ചിക്കന്‍ വട തയ്യാര്‍!
Post Your Comments