Latest NewsKerala

കനത്തമഴയില്‍ തകര്‍ന്നത് ഒരുകോടി ചിലവിട്ട് നിര്‍മ്മിച്ച പാലം; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

ഇടുക്കി: രണ്ട് മണിക്കൂര്‍ പെയ്ത കനത്ത മഴയില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച താല്കാലിക പാലം ഒലിച്ചു പോയി. ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് മൂന്നാര്‍ – ഉടുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്. പട്ടാളത്തിനെ ഉപയോഗിച്ച് പാലം നിര്‍മ്മിക്കണമെന്ന പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശം അവഗണിച്ചാണ് അധികൃതര്‍ നിര്‍മ്മാണം നടത്തിയത്. ഒരു കോടി രൂപ ചിലവഴിച്ച് ദേശീയ പാത അധികൃതരാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ലക്ഷങ്ങള്‍ മാത്രം ചിലവഴിക്കേണ്ട പാലത്തിന് കോടികള്‍ ചിലവാക്കിയ എം.എല്‍.എ. എസ്.രാജേന്ദ്രനെതിരെയും, എം.പി ജോയ്‌സിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയിലൂടെയുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായി നിലച്ച അവസ്ഥയിലാണ്.രാജമല സന്ദര്‍ശനത്തിന് പോകുന്ന സഞ്ചാരികളടക്കം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകള്‍ വഴി നടന്ന് മറുകരയിലെത്തി മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button