Latest NewsIndia

ഛത്തീസ്ഗഡില്‍ പ്രചാരണ കൊട്ടിക്കലാശം ഇന്ന്; പ്രതീക്ഷയിലുറച്ച് കോണ്‍ഗ്രസും ബിജെപിയും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി മൂന്നാം തവണയും ഛത്തീസ്ഗഡ് പിടിച്ചെടുത്ത രമണ്‍ സിംഗിനെതിരെ മികച്ചവിജയം കൈവരിക്കാം എന്ന ഉറച്ചലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനം നടത്തിയത്. ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളെല്ലാം തന്നെ അവസാന നിമിഷ പ്രചാരണപ്രവര്‍ത്തനങ്ങളിലാണ്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെയോ കോണ്‍ഗ്രസിനെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. അജിത് ജോഗിക്കൊപ്പം ചേര്‍ന്ന് സംഖ്യമുണ്ടാക്കിയാണ് മായാവതി മല്‍സരത്തിനിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ മല്‍സരിച്ച 18 മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഛത്തീസ്ഗഡില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്. ബിജെപി വോട്ട് ഷെയര്‍ -41.6 ശതമാനം, കോണ്‍ഗ്രസ് വോട്ട് ഷെയര്‍ -42.2 ശതമാനം എന്നിങ്ങനെയാണ് സര്‍വേ ഫലം. എന്നാല്‍ സി വോട്ടര്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ 36.2 ശതമാനം ഇപ്പോഴും ബിജെപിയുടെ രമണ്‍ സിംഗിനെ പിന്തുണയ്ക്കുന്നു എന്നാണ്. നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 41 സീറ്റുകളും ബിജെപി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button