ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം രണ്ട് ഘട്ടമായി നടപ്പാക്കും. 1023 അതിവേഗ കോടതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 777 എണ്ണം ആദ്യഘട്ടത്തിലും 246 എണ്ണം രണ്ടാം ഘട്ടത്തിലും സജ്ജമാക്കാനാണ് തീരുമാനം. 767.25 കോടി രൂപയാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 9 സംസ്ഥാനങ്ങളിലായിരിക്കും അതിവേഗ കോടതി ഒരുക്കുക.
സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിട്ടും പലപ്പോഴായി 3,600 കോടി രൂപയെത്തിയ നിര്‍ഭയ ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാകെ 1000 കോടിയില്‍ താഴെയാണ് ചെലവ്. ഏഴുവര്‍ഷത്തിനിടെ പലപ്പോഴായി ചെലവിട്ടത് 951 കോടി രൂപയും. ഇപ്പോഴും 1600 കോടി രൂപയോളം ഉപയോഗിച്ചിട്ടില്ല.
Post Your Comments