റിയാദ്: സൗദി മധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്ന് സി.ഐ.എ. രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയത്. സൗദി കോണ്‍സുലേറ്റില്‍ നിന്നും രേഖകള്‍ നേരിട്ട് വാങ്ങാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരന്‍ ഖഷോഗിയോട് പറഞ്ഞതായാണ് രേഖകള്‍.
വാഷിംഗ്ടണ്‍ പോസ്റ്റിന്റേതാണ് റിപ്പോര്‍ട്ട്. സൗദി രാജകുമാന്റെ സഹോദരന്‍ ഖഷോഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്താംബുളിലെ സൗദി എംബസിയില്‍ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിക്കു പുറത്തുകൊണ്ടുപോയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയില്‍ കസ്റ്റഡിയിലുള്ളത്
Post Your Comments