Latest NewsNattuvartha

റിട്ടയേർഡ് ബാങ്ക് മാനേജര്‍ കുത്തേറ്റ് മരിച്ചു

സ്വത്ത് തർക്കത്തെ തുടർന്ന് മാധവന്റെ വീട്ടിലെത്തിയ ശ്യാം മാധവനെ കുത്തി വീഴ്ത്തുകയായിരുന്നു

കാസർ​കോഡ്: റിട്ടയേർഡ് ബാങ്ക് മാനേജർ കുത്തേറ്റ് മരിച്ചു. കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയും റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറുമായ ഇടയില്ലം മാധവന്‍ നായരാണ്(68) മരിച്ചത്.

സംഭവത്തിൽ പ്രതി ഭാര്യാസഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ പൊലിസുകാരനുമായ ശ്യാം(36) ഒളിവില്‍പോയി.

സ്വത്ത് തർക്കത്തെ തുടർന്ന് മാധവന്റെ വീട്ടിലെത്തിയ ശ്യാം മാധവനെ കുത്തി വീഴ്ത്തുകയായിരുന്നു, നെഞ്ചിന് പരിക്കേറ്റ മാധവനെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം നടന്നു. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button