പത്തനംതിട്ട: ഇന്ന് ശബരിമല ദര്‍ശനം നടത്താനിരുന്ന കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്ത് തന്റെ യാത്ര ഉപേക്ഷിച്ചു. നാട്ടുകാരും പ്രതിഷേധക്കാരും വീട്ടിലും റെയിൽവേ സ്റ്റേഷനിലും എത്തിയതോടെയാണ് രേഷ്മ ശബരിമല സന്ദർശനം ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന ആവശ്യത്തെ തുടർന്ന് പോലീസെത്തിയെങ്കിലും രേഷ്മ പിന്മാറുകയായിരുന്നു. അതേസമയം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശബരിമല ദര്‍ശനം മാറ്റിവയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.
Post Your Comments