കേരള ചിക്കൻ പദ്ധതിക്ക് ഡിസംബർ 30 ന് തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ബ്രഹ്മ ഗിരി ചെയര്‍മാന്‍ പി കൃഷ്ണ പ്രസാദ്ആധുനിക സഹകരണ കൃഷിക്ക് കേരളത്തിലെ ആദ്യ മാതൃകയാണിതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് എന്നും കിലോഗ്രാമിന് 140 രൂപ മുതല്‍ 155 രൂപ വരെ നിരക്കില്‍ കോഴി ഇറച്ചിയും 87 മുതല്‍ 93 രൂപ വരെ നിരക്കില്‍ ജീവതൂക്കം കോഴിയും ഈ പദ്ധതിയിലൂടെ ലഭ്യമാകും.
നോഡല്‍ ഏജന്‍സികളായ ബ്രഹ്മഗിരി പൗള്‍ട്രി ഫെഡറേഷന്‍,കേരള ചിക്കന്‍ ഔട്ട്ലെറ്റ് വ്യാപാരി ഫെഡറേഷന്‍,ബ്രഹ്മഗിരി പൗള്‍ട്രി മിഷന്‍ എന്നിവുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിൽവരുത്തുക.
Post Your Comments