കൊച്ചി: കേരളത്തിലെ എല്ലാ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളെ ഏകോപിച്ചു കൊണ്ടുള്ള കേരള ക്യാൻസർ ഗ്രിഡ് യാഥാർഥ്യമാകുന്നു.
സ്ത്രീകളിലെ സ്തനാർബുദം നിയന്ത്രണത്തിന് പ്രത്യേകിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന അത്യാധുനിക ഉപകരണമാണ് ഫുൾഫ്ലഡ്ജ്ഡ് ഡിജിറ്റൽ മാമോഗ്രാം വിത്ത് ത്രീഡി ടോമോ സിന്തസിസ്.
കൂടാതെ പത്തോളജി ലാബിൽ ബയോപ്സി പരിശോധനയ്ക്കായി സാമ്പിളുകൾ വളരെ കനം കുറച്ച് മുറിച്ചു മൈക്രോസ്കോപ്പ് നടിയിൽ പരിശോധനയ്ക്ക് തയ്യാറാക്കുന്ന ഉപകരണമാണ് മൈക്രോടോം.
ആരോഗ്യമന്ത്രി കെ കെ ശൈലജ കൊച്ചിൻ കാൻസർ സെൻററിൽ ഈ രണ്ടു രോഗനിർണയ ഉപകരണങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു.
Post Your Comments