ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഇരമ്പുന്നു. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു.ഭക്തരെ തടയുന്ന പോലിസ് നടപടി അംഗീകരിക്കാനാവില്ലെന്നാണ് അയ്യപ്പ ഭക്തരുടെ നിലപാട്. ശശികലയെ അറസ്റ്റ് ചെയ്യുന്നതിന് പിറകെ ശബരിമലയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
അയ്യനെ കാണാന്‍ ശബരിമലയിലേക്ക് എന്ന് കാണിച്ച് സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു . വലിയ പിന്തുണയാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഇതിനിടെ ശബരിമലയില്‍ സംഘര്‍ഷം ഗുരുതരമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അറിയിക്കാനും ചര്‍ച്ചകള്‍ക്കുമായി ഡിജിപി ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ഡിജിപിയെ കാണാനും ഇദ്ദേഹം സമയം തേടിയിട്ടുണ്ട്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിനുള്ള അതൃപ്തി അദ്ദേഹം ഡിജിപിയെ നേരിട്ട് അറിയിക്കും.
Post Your Comments