Latest NewsKerala

ഹർത്താൽ ശക്തമാകുന്നു ; കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യപകമായി നടക്കുന്ന ഹർത്താൽ ശക്തമാകുന്നു. തിരുവനന്തപുരം ബാ​ല​രാ​മ​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേറുണ്ടായി. കല്ലേറില്‍ ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്തു​വ​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സു​മാ​യി മ​ര​ക്കൂ​ട്ട​ത്തു ത​ര്‍​ക്ക​മു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലെ​ത്താ​തെ താ​ന്‍ തി​രി​കെ പോ​കി​ല്ലെ​ന്നു ശ​ശി​ക​ല പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യുമാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button