Latest NewsIndia

എ.ബി.വി.പി യൂണിയന്‍ പ്രസിഡന്റിനെ അഡ്മിഷന്‍ റദ്ദ് ചെയ്ത് ഡല്‍ഹി സ‌ര്‍വ്വകലാശാല

ന്യൂഡല്‍ഹി: എ.ബി.വി.പി യൂണിയന്‍ പ്രസിഡന്റിനെ അഡ്മിഷന്‍ ഡല്‍ഹി സ‌ര്‍വ്വകലാശാല റദ്ദാക്കി.  മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അങ്കിവ് ബൈസോയയ്ക്കെതിരെ നടപടിയെടുത്തത്. ബുദ്ധമത പഠനവിഭാഗത്തില്‍ നിന്ന് അങ്കിവിനെ പുറത്താക്കി. ബൈസോയ സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ‌് വ്യാജമാണെന്ന് തിരുവള്ളുവര്‍ സര്‍വ്വകലാശാല അധികൃത‍ര്‍ അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹി സര്‍വ്വകലാശാല നടപടിയെടുത്തത്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയില്‍ നിന്നും അങ്കിവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സര്‍വ്വകലാശാല മാനദണ്ഡ പ്രകാരം അഡ്മിഷന്‍ റദ്ദായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ നിന്നും പുറത്താക്കും.സംഭവവുമായി ബന്ധപ്പെട്ട് ബുദ്ധമത പഠനവിഭാഗം മേധാവി നോര്‍ത്ത് ഡല്‍ഹി അഡീഷണല്‍ ഡിസിപി ഹരീന്ദര്‍ സിംഗിന് കത്തയച്ചിരുന്നു. തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button