കൊച്ചി : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നു. സ്ഥലത്തെ തഹസിൽദാറുമായാണ് തൃപ്തി ചർച്ച നടത്തിയത്. എന്നാൽ വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെ 4 :40 നാണ് പൂനയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ ഏഴ് മണിക്കൂറായി പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിനുള്ളിൽ കഴിയുകയാണ് തൃപ്തിയും സംഘവും. അതിനിടയിൽ തറയിലിരുന്നു തൃപ്തിയും സംഘവും പ്രഭാത ഭക്ഷണം കഴിച്ചു.
അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്. വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു.
Post Your Comments