ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോപ്പിയാനിലെ സഫാനാഗ്രി സ്വദേശിയേയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കിലോറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലാകെ ബുളളറ്റ് തറച്ച നിലയിലാണ് മ്യതദേഹം. നദീം മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പുല്‍വാമ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments